KeralaNews

കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ബസുകളില്‍ ബുക്കിംഗ് ഇന്നു മുതല്‍; ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളില്‍ സീറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും.

സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുമുണ്ട്. തിരുവനന്തപുരം – ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും.

ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ഇന്ന് 5 മണിക്ക് റിസര്‍വ്വേഷന്‍ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പറില്‍ നിന്നുള്ള ഓരോ യാത്രക്കാര്‍ക്കാകും ആണ് ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക. തുടര്‍ന്ന് ഓരോ ദിവസവും ഏപ്രില്‍ 30 വരെ പുതിയ സര്‍വ്വീസുകള്‍ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഇത്തരത്തില്‍ ഏപ്രില്‍ മാസത്തില്‍ ഓരോ ദിവസവും കൂടുതല്‍ സര്‍വീസുകള്‍ ഓരോ ദിവസവും ഓണ്‍ലൈനില്‍ നല്‍കുകയും ഏപ്രില്‍ 30 ആം തീയതിയോടെ ഇത്തരത്തില്‍ 100 ബസ്സുകളുടെ റിസര്‍വേഷന്‍ ലഭ്യമാവുകയും ചെയ്യും. ഈ ബസ്സുകളില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ആകെ 100 പേര്‍ക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30% വരെ ടിക്കറ്റ് നിരക്കില്‍ ഇളവും അനുവദിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button