തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് ഭീഷണി; അജ്ഞാത സന്ദേശമെത്തിയത് കോയമ്പത്തൂരില്‍ നിന്ന്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയറ്റിലും ബോംബ് ഭീഷണി. സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോബ് വച്ചിട്ടുണ്ടെന്നാണ് ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. കോയമ്പത്തൂരില്‍ നിന്നാണ് അജ്ഞാത ഭീഷണി വന്നത്. രണ്ടു തവണയായി വന്ന ഫോണ്‍ കോളുകളില്‍ ഒന്ന് പുരുഷന്റേതും മറ്റേത് സ്ത്രീയുടെയും ശബ്ദമായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ വീട്ടില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നായിരുന്നു ഫോണിലൂടെ സംസാരിച്ച സ്ത്രീയുടെ ഭീഷണി. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബോബ് ആക്രമണമെന്ന് അഞ്ജാതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് സമീപവും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.