പ്രമുഖ ടി.വി താരം ആത്മഹത്യ ചെയ്തു
മുംബൈ: പ്രമുഖ ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മൂംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്നു ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി. അദ്ദേഹത്തിന്റെ സുഹൃത്ത കരണ്‍ ബോറയാണ് മരണവിവരം പുറത്ത് വിട്ടത്. 37 വയസ്സായിരുന്നു കുശാലിന്.
കുശാലിന്റെ മരണത്തിന്റെ ആത്മഹത്യ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരിയകയാണെന്നും പോലീസ് വ്യക്തമാക്കി. ഒന്നര പേജ് അടങ്ങിയിട്ടുള്ളതാണ് ആത്മഹത്യ കുറിപ്പെന്നും പോലീസ് വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ തുല്യമായി വീതിക്കണമെന്നും 50 ശതമാനം മാതാപിതാക്കള്‍ക്കും സാഹോദരിക്കും ബാക്കി ഉള്ളത് തന്റെ മൂന്ന് വയസുകാരന്‍ മകന്‍ കിയാന് നല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേസമയം തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുറിപ്പില്‍ പറയുന്നു.
കുശാലിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ഇന്ന് നാല് മണിക്ക് മുംബൈയില്‍ വെച്ച് നടക്കും.1990 കളില്‍ ഡിജെ അഖീലിന്റെ റീമിക്സ് കെ ദൂന്‍ തുമെയിലൂടെയാണ് പ്രശസ്തനാവുന്നത്. നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ലവ് മാരേജ്, സിഐഡി തുടങ്ങിയ തുടങ്ങിയ പ്രശ്സത ടിവി സീരിയലുകള്‍ കുശാലിനെയും പ്രശസ്തനാക്കിയിരുന്നു. ലക്ഷ്യ, കാല്‍, ധന്‍ ധനാ ധന്‍ ഗോള്‍ എന്നീ ണ്‍ബാളീവുഡ് ചിത്രങ്ങളില്‍ കുശാല്‍ അഭിനയിച്ചിട്ടുണ്ട്.