KeralaNews

ഓടിക്കൊണ്ടിരിക്കെ ബോ​ഗിയും എഞ്ചിനും വേർപെട്ടു; തൃശ്ശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ബോഗിക്കുള്ളിലെ വൈദ്യുതിബന്ധം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റാനാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോ​ഗിയും വേർപെട്ടു. എറണാകുളത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.15-ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്പർ എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസിന്റെ ബോഗിയാണ് എൻജിനിൽനിന്ന് വേർപെട്ടത്. തൃശ്ശൂർ വള്ളത്തോൾ നഗറിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു ബോഗികൾ വേർപെട്ടത്. എൻജിനും ബോഗിയും വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ പോലീസ്, ആർ.പി.എഫ്., സി.എൻ.ഡബ്ല്യൂ സ്റ്റാഫ്, മെക്കാനിക്കൽ വിഭാഗം സ്റ്റാഫ് എന്നിവർ ചേർന്ന് എൻജിനും തമ്മിൽ കൂട്ടി യോജിപ്പിച്ചു.

ബോഗിക്കുള്ളിലെ വൈദ്യുതിബന്ധം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റാനാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button