KeralaNews

ഫോർട്ട് കൊച്ചിയിൽ തിരമാലയിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: ഫോര്‍ട്ട് കൊച്ചി സൗദി കടപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പള്ളുരുത്തി കച്ചേരിപ്പടി നവാസിന്റെ മകന്‍ നായിഫ് (18)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

ഞായറാഴ്ച രാവിലെ 7.30 ഓടെ സുഹൃത്തുക്കളായ മറ്റ് എട്ടുപേരോടൊപ്പം ഫോര്‍ട്ട് കൊച്ചി സൗദി കടപ്പുറത്ത് കടലില്‍ കുളിക്കാനായി എത്തിയതാണ് യുവാവ്. ഇതിനിടയില്‍ ശക്തമായ തിരമാലയില്‍ ഇവര്‍ ഒഴുക്കില്‍പെടുകയായിരുന്നു.

എട്ടു പേരെയും രക്ഷപ്പെടുത്തിയതിനു ശേഷമാണ് ഒരാള്‍ കൂടിയുള്ള വിവരം അറിയുന്നത്. പിന്നാലെ നായിഫിനായി നടത്തിയ തിരച്ചിലില്‍ ഒരുമണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരുമടക്കം നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button