EntertainmentNewsRECENT POSTS
പൊതുവേദിയില്‍ നീത പിള്ളയുമായി ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍! കമന്ററിയുമായി ഷൈജു ദാമോദരന്‍; വീഡിയോ വൈറല്‍
എബ്രിഡ് ഷൈന്റെ കുങ്ഫൂ മാസ്റ്റര്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങിയ നീത പിള്ളയോട് പൊതുവേദിയില്‍ ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ ഫാമിലി മീറ്റ് വേദിയില്‍ വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇരുവരും തമ്മിലുള്ള സൗഹൃദ പോരാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
കുങ്ഫു, കരാട്ടെ, കളരി തുടങ്ങിയ വിവിധ ആയോധന കലകളില്‍ അഭ്യസിക്കുന്ന വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂര്‍. കുങ്ഫൂ മാസ്റ്റര്‍ സിനിമയിലെ വില്ലന്‍ സോണറ്റുമായും ബോബി ചെമ്മണ്ണൂര്‍ കുങ്ഫൂ പോരാട്ടത്തിന് തയ്യാറായി. പശ്ചാത്തലത്തില്‍ രസകരമായ കമന്ററിയുമായി ഷൈജു ദാമോദരനും എത്തിയതോടെ കണ്ടിരുന്നവരും ആര്‍പ്പുവിളിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News