കൊച്ചി: വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇന്‍ ബോര്‍ഡ് വള്ളം കടലില്‍ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ വള്ളമാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറു വച്ച് മുങ്ങിയത്.
മുമ്പ് അപകടത്തില്‍ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടില്‍ അടിവശം തട്ടിയാണ് അപകടമുണ്ടായത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും മീന്‍ പിടിക്കാന്‍ പോയ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ആര്‍ക്കും പരുക്കുകളില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News