ഭട്പാര (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഇന്നലെ റെയിൽവേ ട്രാക്കിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴുവയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കാക്കിനാര, ജഗദ്ദൽ സ്റ്റേഷനുകൾക്കിടയിലുള്ള ഭട്പാറയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം.
വഴിയരികില്‍ നിന്നും ലഭിച്ച പാക്കറ്റുമായി കുട്ടി തന്‍റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് പാക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റെയില്‍വേ ട്രാക്കില്‍ സ്ഫോടനമുണ്ടാക്കാനായി ആരോ ബോംബ് വച്ചതായിരുന്നു. എന്നാല്‍, പന്താണെന്ന് കരുതി കുട്ടികള്‍ അതെടുത്ത് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുനെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തെ തുടര്‍ന്ന് മൂന്ന് കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ അതിനകം മരിച്ചിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികള്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.