ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിക്കുള്ളില്‍ സ്ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ 10.40നാണ് സംഭവമുണ്ടായത്.
ഉടന്‍തന്നെ അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അധികൃതര്‍ പറഞ്ഞു. കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കോടതിയിലെ ലാപ്ടോപ് പൊട്ടിത്തെറിച്ചതാകാമെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News