KeralaNews

ചാക്കിലും സഞ്ചിയിലുമായി നോട്ടുകെട്ടുകൾ, രേഖയില്ല; കാറിൽ കടത്തിയത് 85 ലക്ഷം രൂപ

മലപ്പുറം: കാറിൽ കടത്തിയ രേഖയില്ലാത്ത 85 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. ചേലേമ്പ്ര പൈങ്ങോട്ടൂർ പാലപ്പെട്ടി കൊട്ടാരം തൊടി വീട്ടിൽ മുഹമ്മദ് റഫീഖിനെ (32) യാണ് വാഴക്കാട് പോലീസ് പിടികൂടിയത്. രാവിലെ 9:30ഓടെ എടവണ്ണപ്പാറയിൽ വെച്ചാണ് റഫീഖിനെ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് എണ്ണപ്പാറ ഭാഗത്തുവെച്ച് കൊടുവള്ളി ഭാഗത്തുനിന്ന് വരികയായിരുന്ന ഇയോൺ കാറിൽനിന്ന് 85 ലക്ഷം രൂപ വാഴക്കാട് പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ വാഴക്കാട് എസ്ഐ അലവിക്കുട്ടിയും സംഘവുമാണ് പ്രതിയെ എടവണ്ണപ്പാറയിൽ വെച്ച് പിടികൂടിയത്.

റഫീഖ് യാത്ര ചെയ്ത ഇയോൺ കാറിന്റെ മുൻ സീറ്റിനടിയിലും ഡ്രൈവിങ് സീറ്റിനടിയിലുമായി ചാക്കിലും സഞ്ചിയിലുമായി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തുക. പരിശോധനയിൽ എഎസ്ഐ റഫീഖ് ബാബു സിപിഒമാരായ പ്രദീപ്, ലത്തീഫ് തുടങ്ങിയവരും സംബന്ധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button