KeralaNews

സില്‍വര്‍ ലൈന് ബദലായി കേരളത്തിൽ കേന്ദ്ര പദ്ധതി,സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി

ന്യൂഡൽഹി:: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം കെരളത്തില്‍ റെയില്‍വേ വികസനത്തിന് ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.സില്‍വര്‍ ലൈന് ഒരു ബദൽ നിർദ്ദേശം കേന്ദ്ര പരിഗണനയിൽ ഉണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം വി മുരളീധരന്‍ പറഞ്ഞു.വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ വ്യക്തമാക്കും.സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ല.സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല.കുറഞ്ഞ സമയത്തിൽ  വേഗത്തിൽ എത്തുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.കെ റെയിൽ അശാസ്ത്രിയമാണ്..പദ്ധതിക്ക് ബദലായിട്ട് നിർദേശങ്ങൾ ഉണ്ടാകണം എന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.ഇതിനായി പാർലമെന്‍റ്  അംഗങ്ങളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും വി മുരളീധരന്‍ പറഞ്ഞു

നേമം ടെർമിനൽ പണി അവസാനിപ്പിച്ചു എന്ന റിപ്പോർട്ട് വന്നു.പദ്ധതി കേരളത്തിന്റെ വികസനത്തിൽ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.

ഇന്ത്യയിലെ മറ്റ് റെയിൽവേ പദ്ധതിയുടെ ഡി പി ആറിനേക്കാളും വിശദാംശങ്ങൾ അടങ്ങിയതാണ് സിൽവർലൈൻ ഡി പി ആറെന്ന അവകാശവാദവുമായി കെ റെയിൽ കമ്പനി രംഗത്ത്. ഒരു ഡിപിആർ തയ്യാറാക്കുമ്പോൾ പാലിക്കണ്ട എല്ലാ മാനദണ്ഡങ്ങളും കെ റെയിൽ പാലിച്ചിട്ടുണ്ടെന്നും ഡിപിആർ, സർവ്വേ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമാണെന്നും അതെല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതുമാണെന്നും കെ-റെയിൽ ഉപദേഷ്ടാവും ഇന്ത്യൻ റെയിൽവേയുടെ റിട്ടയേർഡ് അഡീഷണൽ ജനറൽ മാനേജറുമായ എസ് വിജയകുമാരൻ പറഞ്ഞു.

കെ റെയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പ്

സാമൂഹികാഘാത പഠനം നടത്തുന്നതിന് വേണ്ടിയാണ് കല്ലിട്ട് സ്ഥലം അടയാളപ്പെടുത്തി സർവ്വേ നടത്തിയത്. പിന്നീട് ജിയോ ടാ​ഗിങ് സംവിധാനത്തിലേക്ക് മാറി. സിൽവർലൈൻ പദ്ധതിക്ക് വേണ്ടി ടോപ്പോഗ്രഫിക്കൽ സർവ്വേ നടത്തിയത് ലിഡാർ സംവിധാനം ഉപയോഗിച്ചാണ്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും നൂതനമായ സംവിധാനമാണിത്. വളരെ കൃത്യമായ ഫലമാണ് ഇതുവഴി ലഭിക്കുന്നത്. ആളുകൾക്ക് ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഏരിയൽ സർവ്വേ വഴി ഉണ്ടാവുകയില്ല എന്നത് മെച്ചമാണെന്നും കെ-റെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ജയകുമാർ പറഞ്ഞു. കാസർഗോഡ്-തിരുവനന്തപുരം അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനുമായി ബന്ധപ്പെട്ട് കെ-റെയിൽ നടത്തിയ ജനസമക്ഷം സിൽവർലൈൻ ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button