കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം എൽ എ. സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി ദേശീയ നേതാവിന്റെ പേരും. ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുകുൾ റോയിയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. രണഘട്ടിലെ എ സി ജെ എം. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മുകുൾ റോയിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗൂഢാലോചനക്കുറ്റമാണ് മുകുൾ റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുകുൾ റോയിയെ കൂടാതെ ബി ജെ പി എം പി ജഗന്നാഥ് സർക്കാരിന്റെ പേരും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കൊലപാതകം,ബിജെപി ദേശീയ നേതാവ് കുടുങ്ങി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News