KeralaNews

ചെന്നിത്തലയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് എ.എന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

എഎന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ : ‘ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ എങ്ങോട് പോകും കാരണം അവര്‍ പത്തോ അന്‍പതോ വര്‍ഷം ജീവിതം കൊടുത്തിട്ടുള്ള പാര്‍ട്ടി, താഴെ തലം മുതല്‍ വളര്‍ത്തിയെടുത്ത പാര്‍ട്ടി, അവര്‍ക്കൊരു പശ്ചാത്തലമുണ്ട്. അതില്‍ ജീതിമസവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്. ഈ അടിസ്ഥാനത്തില്‍ അവര്‍ കേരളം മുഴുവന്‍ യാത്ര ചെയ്തുണ്ടാക്കിയ പാര്‍ട്ടി അവരോട് പൊയ്‌ക്കൊള്ളാനാണ് പറഞ്ഞത്’.

ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ വി.ഡി സതീശനടങ്ങുന്ന പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്കാകില്ലെന്നും സിപിഐഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറിയെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും അണികളുമായി ബിജെപി ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ലിക്വുഡേഷനാണെന്നും എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button