NationalNewsRECENT POSTS
ബി.ജെ.പി വേദികളിലെ നിറസാന്നിധ്യമായിരുന്ന ‘ഹനുമാന്‍’ ജീവനൊടുക്കി; കാരണം ബി.ജെ.പിയുടെ പൗരത്വ പട്ടിക
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വേദികളില്‍ ഹനുമാനായി വേഷം കെട്ടിയിരുന്ന നിബാഷ് ജീവനൊടുക്കി. രാജ്യമെമ്പാടും പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെയാണ് നിബാഷ് ജീവനൊടുക്കിയത്. രാജ്യമൊട്ടാകെ ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനത്തില്‍ നിബാഷിന് ഭയം ഉടലെടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് വന്നതാണ് നിബാഷ്. ബംഗ്ലാദേശില്‍ നിന്ന് വന്ന ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാല്‍ ആസാമില്‍ 12 ലക്ഷം ഹിന്ദുക്കള്‍ പൗരത്വ പട്ടികയ്ക്ക് പുറത്തായിരുന്നു. ഈ അനുഭവം കണക്കിലെടുത്ത് താനും പൗരത്വമില്ലാത്തവനായി മാറുമെന്ന് നിബാഷ് പറഞ്ഞതായി അയല്‍ക്കാരനായ ദീപക് റോയ് വെളിപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News