FeaturedHome-bannerKeralaNews

കോട്ടയം കണമലയിൽ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു, ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

കോട്ടയം : എരുമേലി കണമലയിൽ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്.

പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60)നാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.

അതേസമയം ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ചാലക്കുടി മേലൂർ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ്  കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി.  ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button