Home-bannerKeralaNewsRECENT POSTS
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ച ബിനോയ് വിശ്വം എം.പി കസ്റ്റഡിയില്‍
മംഗളൂരു: മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ച ബിനോയ് വിശ്വം എം.പിയെ പോലീസ് കസ്റ്റഡിയില്‍. സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് മറികടന്ന് പ്രകടനം നടത്തിയതോടെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News