KeralaNews

അച്ഛനെ കാണണം; നാട്ടില്‍ പോകാന്‍ അനുമതി തേടി ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മയക്കുമരുന്ന കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. പിതാവിനെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ആവശ്യം. എന്നാല്‍ ഇ.ഡി ബിനീഷിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു.

അതിനിടെ ബിനീഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് മാറി. ഹര്‍ജിയില്‍ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാല്‍ പുതിയ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റുകയായിരുന്നു. ഹര്‍ജി ഇനി തിങ്കളാഴ്ച കോടതി പരിഗണിക്കും.

എന്നാല്‍ വിശദമായ വാദം കേട്ട ബെഞ്ച് തന്നെ ഹര്‍ജിയില്‍ വിധി പറയണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു. പുതിയ ബെഞ്ചിലും വാദിക്കാന്‍ അവസരമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button