KeralaNewsPolitics

ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ഇത്തവണയും മല ചവിട്ടുമോ,വിധിക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനത്തിലെ സുപ്രധാന വിധി നാളെയെത്താനിരിയ്‌ക്കെ ഇത്തവണത്തെ മലകയറ്റത്തിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ച് മലചവിട്ടി അയ്യപ്പനെ ദര്‍ശിച്ച ബിന്ദു അമ്മിണിയും കനകദുര്‍ഗയും.

സുപ്രീംകോടതിയുടെ പുനപരിശോധന വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ലെന്നാണ് ബിന്ദു പറയുന്നത്. അതേസമയം, ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് കനക ദുര്‍ഗ പറയുന്നത്. എന്നാല്‍ 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെ എന്നാണ് നിലപാട്. എന്നാല്‍ ശബരിമല കയറാന്‍ ഇനിയും തയാറായിവരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും.പുനപരിശോധനാ ഹര്‍ജികള്‍ തള്ളാനാണ് സാധ്യതയെന്നും ഇരുവരും വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button