NationalNewsRECENT POSTS
ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ട്രാഫിക് പോലീസുകാരന്റെ കൈ വിരല്‍ കടിച്ച് മുറിച്ച് ബൈക്ക് യാത്രക്കാരന്‍
കൊല്‍ക്കത്ത: ഹെല്‍മറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പോലീസുകാരന്റെ കൈവിരല്‍ ബൈക്ക് യാത്രക്കാരന്‍ കടിച്ചുമുറച്ചു. ഞായറാഴ്ച രാത്രി 11:58 ന് കൊല്‍ക്കത്ത ഇ എം ബൈപാസിലെ ഹൈലാന്‍ഡ് പാര്‍ക്കിന് സമീപമാണ് സംഭവം. നാലു പേര്‍ യാത്ര ചെയതതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ ബൈക്ക് തടഞ്ഞിരുന്നു. വണ്ടി ഓടിച്ചിരുന്ന ആളടക്കം ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇവര്‍ മദ്യപിച്ചിരുന്നോ എന്നും പോലീസിന് സംശയമുണ്ടായിരുന്നു.
എന്നാല്‍ പരിശോധനകള്‍ നടത്തുന്നതിനിടെ പ്രകോപിതനായ ബൈക്ക് യാത്രക്കാരന്‍ പോലീസിന്റെ വിരല്‍ കടിച്ച് മുറിക്കുകയായിരുന്നു. മുറിവില്‍ നിന്നും രക്തം വരികയും ചെയ്തു. വിവധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ ആക്രമിച്ചതിനും വിരലില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതിനും കേസുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News