കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഹർജിയുമായി ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍. തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍ വ്യക്തമാക്കി. വ്യാജ പ്രചരണം നടത്തിയ അഡ്വ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഭീമ നല്‍കിയ ഹര്‍ജിയില്‍ പആവശ്യപ്പെടുന്നുണ്ട്.
തങ്ങള്‍ക്കെതിരെയുള്ള ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും വീണ്ടും വ്യാജപ്രചരണം പടച്ചുവിടുന്നവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഭീമ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ഭീമ ജ്വല്ലറി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News