EntertainmentNewsRECENT POSTS
സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രസഹ്യമൊഴി നല്‍കി
ചാവക്കാട്: സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രഹസ്യമൊഴി നല്‍കി. ചാവക്കാട് കോടതിയിലാണ് മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.
ഭാവനയുടെ ഇന്‍സ്റ്റഗ്രാം പേജിലെ പോസ്റ്റുകള്‍ക്ക് താഴെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് അശ്ലീല കമന്റ് ഇടുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് പോലീസിന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കുന്നതിനായി ചാവക്കാട് കോടതിയില്‍ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News