27.8 C
Kottayam
Tuesday, May 28, 2024

ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും വിപണിയിലെത്തുന്നു; വില വിവരക്കണക്കുകൾ അറിയാം

Must read

ന്യൂഡൽഹി: ഭാരത് അരിക്കും, ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും എത്തുന്നു. കിലോയ്ക്ക് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിലോയ്ക്ക് 93.5 രൂപ വിലമതിക്കുന്ന ചുവന്ന പരിപ്പാണ് നാല് രൂപയുടെ ഡിസ്‌കൗണ്ടിൽ ലഭിക്കുന്നത്.

കേന്ദ്രീയ ഭണ്ഡാർ, റേഷൻ കടകൾ മുഖേനയായിരിക്കും വിൽപ്പന. ‘ആദ്യ ഘട്ടത്തിൽ, എൻഎഎഫ്ഇഡിയും(നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്), എൻസിസിഎഫും (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്) സംയുക്തമായി രാജ്യത്തുടനീളം കേന്ദ്രീയ ഭണ്ഡാർ വഴി വിതരണം ചെയ്യും.’- അധികൃതർ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ തന്നെ ഭാരത് പരിപ്പ് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സാധാരണയായി ഭാരത് ബ്രാൻഡ്‌ ഉത്പന്നങ്ങളെല്ലാം വൻ കിഴിവുകളോടെയാണ് വിൽപന നടത്തുന്നത്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും, ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയുമാണ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week