ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് തീരുമാനം. ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലിൽ വെച്ച് ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറിയിരുന്നു.
ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോൺഗ്രസ് വിമർശിച്ചു. പൊലീസ് നിഷ്ക്രിയമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News