EntertainmentKeralaNews

നടി ഭാമ വിവാഹിതയായി

കൊച്ചി:നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങിയ നിരവധി താരങ്ങളും വിവാഹത്തിന് പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു.

കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നത് കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയില്‍ സ്ഥിരതാമസമായ ഇവര്‍ വര്‍ഷങ്ങളായി ദുബായിയില്‍ ബിസിനസ് ചെയ്യുകയാണ്. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണിവര്‍.

 

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. അന്‍പതോളം സിനിമകളില്‍ വേഷമിട്ട ഭാമ കുറച്ചു കാലങ്ങളായി സിനിമയില്‍ നിന്നും മാറി നല്‍ക്കുകയായിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button