ന്യൂഡൽഹി.: ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്.
ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്.
ഇൻഡിഗോ 6E-2131 വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. എയർബസ് എ-320 വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം. യാത്രക്കാരെ ഉടൻ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു.
വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഇതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ പ്രതികരിച്ചു.
#BREAKING #IndiGo flight 6E-2131 (Delhi to Bangalore) grounded at Delhi airport after a suspected spark in the aircraft | Watch @Atul_Bhatia80 pic.twitter.com/IwwRfdACQq
— shashwat bhandari (@ShashBhandari) October 28, 2022