മുംബൈ: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു.
എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് രഞ്ജി ട്രോഫി മത്സരം ഉപേക്ഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസിഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News