തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ തീരുമാനം. ഏപ്രില്‍ 20ന് ശേഷം ശനിയും ഞായറും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരിക്കുന്ന്.
എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ സാധിക്കില്ല. ഏപ്രില്‍ ഇരുപത് വരെ കേന്ദ്രം നിര്‍ദേശിച്ച പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ തന്നെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും. ഇതിന് ശേഷം ഇളവുകള്‍ പ്രഖ്യാപിക്കുമെങ്കിലും ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയില്ല. കേന്ദ്രത്തിന്റെ ഹോട്ട് സ്പോട്ട് തരംതിരിക്കല്‍ അശാസ്ത്രീയമെന്നാണ് വിലയിരുത്തല്‍.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപന നിരക്ക് കൂടതലുള്ളത്. അതിനാല്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഈ മേഖലയിലാണ് ഉണ്ടാകേണ്ടത്. അതേസമയം കേന്ദ്രത്തിന്റെ പട്ടികയില്‍ കോഴിക്കോട് ഗ്രീന്‍ സോണിലും ഒരു രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്.
ഈ രീതിയിലുള്ള ആശയക്കുഴപ്പം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ദേശീയ തലത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സംസ്ഥാനത്തെ രോഗവ്യാപന നിരക്കെന്നതും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.