ഏറ്റുമാനൂര്‍ പാലക്കുന്നേല്‍ ബാറില്‍ നിന്ന് 7,20,000 രൂപ വെട്ടിച്ച മാനേജര്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പാലക്കുന്നേല്‍ ബാറില്‍ മാനേജരായി ജോലി ചെയ്യുന്നതിനിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയയാള്‍ പിടിയില്‍. ആലപ്പുഴ കൊല്ലംപറമ്പില്‍ കാസിമിന്റെ മകന്‍ അജീബ് കാസിമിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷത്തോളമായി മാനേജരായി ഇവിടെ ജോലി ചെയ്ത് വരുകയായിരിന്നു അജീബ്. ഇതിനിടെ പലതവണയായി ഇയാള്‍ ബാറില്‍ നിന്ന് 7,20,000 രൂപ വെട്ടിച്ചതായാണ് പരാതി.
കഴിഞ്ഞ ദിവസം ബാങ്കില്‍ അടയ്ക്കാന്‍ നല്‍കിയ തുക അടയ്ക്കാതെ വന്നതോടെയാണ് സംശയത്തിന് ഇടയായത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഒഴുവുകഴിവുകള്‍ പറഞ്ഞ് ഇയാള്‍ തലയൂരാന്‍ നോക്കി. പിന്നീട് ഇവിടെ നിന്ന് ഇയാള്‍ കടന്നു കളയുകയായിരിന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും തുക ഇയാള്‍ ബാറില്‍ നിന്ന് വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ബാര്‍ അധികൃതര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരിന്നു.
മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഏറ്റുമാനൂര്‍ ഭാഗത്ത് കൂടി കടന്നു പോകുന്നതിനിടെ ഏറ്റുമാനൂര്‍ പോലീസ് പിടികൂടുകയായിരിന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.