തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ടു മണിവരെമാത്രമേ പ്രവര്‍ത്തിക്കൂ. അടച്ചിടലിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ രണ്ടുമണിവരെയായി നിജപ്പെടുത്തിയിരുന്നെങ്കിലും പെന്‍ഷന്‍ വിതരണം, സര്‍ക്കാര്‍ ധനസഹായ വിതരണം എന്നിവ സുഗമമാക്കാന്‍ നാലുമണിവരെയായി നീട്ടിയിരുന്നു.
<p>ബാങ്കുകളിലെ തിരക്ക് മൂലം തീരുമാനം പുനഃപരിശോധിക്കാന്‍ ബാങ്കേഴ്സ് സമിതി നിര്‍ബന്ധിതമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച വരെ ബാങ്കുകളുടെ ഇടപാട് സമയം രാവിലെ 10 മുതല്‍ 2 വരെയാക്കാന്‍ തീരുമാനിച്ചത്.</p>
<p>അതേസമയം പെന്‍ഷന്‍ വിതരണം, വനിതാ ജന്‍ധന്‍ അക്കൗണ്ടിലേക്കുള്ള സര്‍ക്കാര്‍ ധനസഹായവിതരണം എന്നിവ മുന്‍നിശ്ചയപ്രകാരം നടക്കും. തിങ്കളാഴ്ച 6,7 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവരുടെ പെന്‍ഷന്‍ വിതരണം ചെയ്യും.</p>