32.6 C
Kottayam
Saturday, November 16, 2024
test1
test1

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം!

Must read

കൊച്ചി:ജോലി ചെയ്യുന്ന ബാങ്കിനുള്ളില്‍ വനിതാ ബാങ്ക് മാനേജര്‍ സ്വപ്‌ന ആത്മഹത്യ ചെയ്തത് ഞെട്ടിയ്ക്കുന്ന സംഭവമായിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സ്വപ്‌ന ജീവന്‍ വെടിഞ്ഞത് ബാങ്കിംഗ് മേഖലയിലെ അരക്ഷിതത്വത്തേക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിയ്ക്കുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന നിരവധി പേരാണ് ഇതുസംബന്ധിച്ച കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.

ബാങ്കിനകത്ത്, ഉലഞ്ഞാടി നില്‍ക്കുന്ന, ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം! ധ്വംസനങ്ങളും ധാര്‍ഷ്ട്യങ്ങളും ശാസനകളും നിശ്ശബ്ദയാക്കിയ പ്രിയപ്പെട്ട മകളേ, നിന്നെ നിര്‍ബന്ധയാക്കിയ വേര്‍പാടില്‍, കണ്ണീരോടെ അഞ്ജലികള്‍ തീര്‍ക്കട്ടെ. ജോലി സമ്മര്‍ദ്ദം മൂലം ബാങ്ക് മാനേജറായ യുവതി ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പാര്‍വതി സി എന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. കനറാ ബാങ്കിന്റെ കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയില്‍ മാനേജരായി ജോലി ചെയ്തുവരുകയായിരുന്ന സ്വപ്നയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

‘ഇത് നടുക്കുന്ന വാര്‍ത്തയാണ്. മൂന്നു വ്യാഴവട്ടത്തിലേറെ ഞാന്‍ ജോലി ചെയ്ത കനറാ ബാങ്കില്‍, ഈ കേരളത്തില്‍, ബാങ്കിനകത്ത് വെച്ച്, എന്റെ മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടി ജീവിതത്തിനു പൂര്‍ണ വിരാമമിട്ട് കടന്നുപോയിരിക്കുന്നു. കാരണങ്ങള്‍ അറിവായിട്ടില്ല. പക്ഷേ, ആ തൂങ്ങിക്കിടക്കുന്ന ഷാള്‍ എന്റെ മുന്നില്‍ നിരവധി കാരണങ്ങള്‍ നിരത്തുകയാണ്. പിടഞ്ഞു തീര്‍ന്ന ചലനങ്ങള്‍ക്കു മുമ്പ്, ആ പാവം പെണ്‍കുട്ടി കടന്നുപോയ സംഘര്‍ഷങ്ങളുടെ ചിത്രം വരച്ചിടുകയാണ്.

ബാങ്കിങ് മേഖല അപകട മേഖലയാകുകയാണ് എന്ന സത്യം ഇന്നോ ഇന്നലെയോ അല്ല പറഞ്ഞു തുടങ്ങിയത്. പുത്തന്‍ വാണിജ്യ തന്ത്രങ്ങള്‍ മിനയുന്ന ബാങ്കുകള്‍ അതിനകത്ത് എരിഞ്ഞു തീരുന്ന ജീവിതങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. അവര്‍ മനുഷ്യരാണെന്ന ചിന്തയുമില്ല. ലാഭം, ലാഭം, ആര്‍ക്കോ വേണ്ടി പിന്നെയും പിന്നെയും ലാഭം; ടാര്‍ഗററ്, ടാര്‍ഗററ്, എന്തിനുമേതിനും ടാര്‍ഗറ്റ്. ഞാനും നിങ്ങളും പഠിച്ച, ബാങ്കിംഗ് തത്വങ്ങള്‍ കാറ്റില്‍ പറത്തി, കരാള നൃത്തം തുടരുകയാണ് ശാഖകള്‍.’- മുന്‍ ബാങ്ക് ജീവനക്കാരിയായ പാര്‍വതി എഴുതുന്നു

നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കിക്കൊണ്ടാണ് ഈ മേഖലയിലേക്ക്, കൊച്ചു പെണ്‍കുട്ടികള്‍ പ്രൊബേഷണറി ഓഫീസര്‍മാരായി വരുന്നത്. ഈയടുത്ത കാലത്ത് പുതിയ ഓഫീസര്‍മാരായി വന്നതിലേറെയും പെണ്‍കുട്ടികളുമാണെന്നും അവര്‍ പറയുന്നു. ‘നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലി സ്ഥലം, കൈനിറയെ എന്ന് പറയാനാകില്ലെങ്കിലും മോശമല്ലാത്ത വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പം, ഓഫീസര്‍ മാനേജര്‍ എന്നൊക്കെയുള്ള മധ്യവര്‍ഗ, അരാഷ്ട്രീയ മസ്തിഷ്‌കങ്ങളില്‍ നിറയുന്ന അധികാരമുദ്രകള്‍; പെണ്‍കുട്ടികളെ ആകര്‍ഷിക്കാനിതൊക്കെത്തന്നെ ധാരാളം !

ഇതിനകത്ത് വന്ന് പെട്ടു പോകുമ്പഴാണ് ഇത് എപ്പോള്‍ വേണമെങ്കിലും വന്യമൃഗങ്ങള്‍ ആക്രമിച്ചേക്കാവുന്ന വനപാതയാണെന്നറിയുന്നത്. അവരിലേല്‍പിക്കുന്ന അനന്തമായ ജോലിഭാരങ്ങളില്‍ നിന്നൂരിപ്പോകാനാകാതെ കുഴഞ്ഞു പോകുകയാണ് പിന്നീടവര്‍. അതിജീവിക്കാനാകാതെ അനുദിനമവര്‍ പിടഞ്ഞു തീരുകയാണ്.

നിങ്ങളും ഞാനുമൊക്കെ പഠിച്ചിറങ്ങിയ, അതിസാധാരണമായ, നിരന്തരം സംവാദങ്ങളും ചിലപ്പോഴൊക്കെ സംഘട്ടനങ്ങളും സര്‍വ സാധാരണമായ, രാഷ്ട്രീയവും കലാപവും പ്രണയവും സൗഹൃദവും ചര്‍ച്ചകളും വിയോജിപ്പുകളും കലയും സംഗീതവും സാഹിത്യവുമൊക്കെ ഇഴപിരിയാനാകാതെ ചേര്‍ന്നു കിടക്കുന്ന, കാഫ്കയും കമ്മുവും ബ്രെഹ്റ്റും പാവ്ലോ നെരൂദയും ചുള്ളിക്കാടും കടമ്മനിട്ടയും ചുവപ്പിലും കറുപ്പിലും തൂണിലും ചുമരുകളിലും നിറഞ്ഞു കിടക്കുന്ന കലാലയ ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരുമല്ല ഇവരൊന്നും.

വളരുന്നത്, പഠിക്കുന്നത് ഒക്കെ അരാഷ്ടീയ ചുറ്റുപാടുകളില്‍; പ്രതികരിക്കാനാകാതെ പോകുന്നത് സ്വാഭാവികം! പറ്റില്ല, കഴിയില്ല എന്ന് പറയാന്‍ കെല്പു കുറഞ്ഞവരാണവര്‍. ഒന്നോ രണ്ടോ പേര്‍ തയാറായാല്‍ തന്നെ അവരൊറ്റപ്പെടുകയാണ്. ഒരു കാര്യം പറയാതെ വയ്യ! ചേര്‍ത്തുപിടിക്കേണ്ട, ആത്മവിശ്വാസം പകരേണ്ട , സംഘടന പോലും ഇവര്‍ക്കന്യമാവുകയാണ്. മൃഗീയ ഭൂരിപക്ഷമുള്ള സംഘടനയില്‍ അംഗമാകുന്നു എന്നതിനപ്പുറത്ത് എന്ത് വര്‍ഗ ബോധമാണ് ഇവരില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നത്? അങ്ങനെയൊരു ശ്രമമെങ്കിലും നടക്കുന്നുണ്ടോ? ഉണ്ടെന്ന്, എനിക്ക് തോന്നിയിട്ടില്ല പക്ഷെ! നിര്‍ത്തുകയാണ്.

പക്ഷെ, ഇതങ്ങനെ ഒറ്റപ്പെട്ട, നിസ്സാരമായ ഒരു അന്ത്യമായി കാണാന്‍ അനുവദിച്ചു കൂടാ. ഇത് ഒരു കുരുതി കൊടുക്കലാണ്. നിസ്സഹായരായ, നിശ്ശബ്ദരായ പെണ്‍കുട്ടികളെ വാറോലകളിലും സിംഹഗര്‍ജ്ജനങ്ങളിലും ഭയപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന ബാങ്ക് മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കണക്കു ചോദിച്ചേ മതിയാകൂ. അതിന് ആ സംഘടന തയാറായേ മതിയാകൂ.

ബാങ്കിനകത്ത്, ഉലഞ്ഞാടി നില്‍ക്കുന്ന, ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം ! ധ്വംസനങ്ങളും ധാര്‍ഷ്ട്യങ്ങളും ശാസനകളും നിശ്ശബ്ദയാക്കിയ പ്രിയപ്പെട്ട മകളേ, നിന്നെ നിര്‍ബന്ധയാക്കിയ വേര്‍പാടില്‍, കണ്ണീരോടെ അഞ്ജലികള്‍ തീര്‍ക്കട്ടെ!’- പാര്‍വതി കുറിക്കുന്നു.

ബാങ്ക് മനേജര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ബാങ്കിന്റെ ഉന്നതാധികാരികള്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രഞ്ജി ട്രോഫി: ഹരിയാനയെ പിടിച്ചു കെട്ടി കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന...

Gold price Today🎙️ സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് ഇന്ന് 80 രൂപ വർധിച്ചെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ...

'കൂടുതൽ സംസാരിക്കുന്നില്ല, കഴിഞ്ഞ തവണ കുറിച്ചധികം സംസാരിച്ചു, പിന്നാലെ രണ്ട് ഡക്ക് വന്നു'

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.കഴിഞ്ഞ...

ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന്...

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.