CricketEntertainmentNewsSports

വിക്കറ്റാഘോഷം; അല്ലു അര്‍ജുന്റെ പുഷ്പയിലെ ആക്ഷന്‍ അനുകരിച്ച് ബംഗ്ലാദേശ് താരം

ധാക്ക: അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ ഡയലോഗുകളും ആക്ഷനും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമെല്ലാം അല്ലുവിന്റെ ആക്ഷൻ അനുകരിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ഗ്രൗണ്ടിൽ മത്സരത്തിനിടെ അല്ലുവിന്റെ ആക്ഷൻ അനുകരിച്ചിരിക്കുകയാണ് ബംഗ്ലാദേശ് താരം. ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് സംഭവം.

എതിർ ബാറ്റ്സ്മാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ പുഷ്പയിലെ ‘ശ്രീവള്ളി’ എന്ന ഗാനത്തിലെ അല്ലുവിന്റെ നൃത്തച്ചുവടുകൾ അനുകരിക്കുകയായിരുന്നു ബംഗ്ലാ ബൗളർ. നിരവധി ആരാധകർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button