30.2 C
Kottayam
Tuesday, November 5, 2024
test1
test1

ബാലഗോപാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു,അർഹമായ നികുതി കിട്ടാത്തതിന് കാരണമെന്ത്?- പ്രേമചന്ദ്രൻ

Must read

തിരുവനന്തപുരം: ജിഎസ്ടി-ഐജിഎസ്ടി നികുതി കുടിശ്ശിക സംബന്ധിച്ച് വാക്‌പോരുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാലും യുഎഡിഎഫ് എംപി എന്‍.കെ.പ്രേമചന്ദ്രനും. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി സംസ്ഥാനം കൃത്യമായ കണക്കുകള്‍ നല്‍കുന്നില്ലെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാസീതാരാമന്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കടിസ്ഥാനം.

കേരളത്തിന് ജി.എസ്.ടി. കുടിശ്ശികയിനത്തില്‍ വലിയതുക കിട്ടാനുണ്ടെന്നും അതുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയതെന്ന എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യുടെ പരാമര്‍ശം വാസ്തവവിരുദ്ധമാണെന്ന് ബാലഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ബാലഗോപാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേമചന്ദ്രന്‍ പറയുന്നത്. ജിഎസ്ടി അല്ല ഐ ജി എസ് ടി സംബന്ധിച്ച് തന്നെയായിരുന്നു തന്റെ ചോദ്യം. സംസ്ഥാനത്തിന് അര്‍ഹമായ നികുതി കിട്ടാത്തതിന് കാരണമെന്തെന്ന് ബാലഗോപാല്‍ വ്യക്തത വരുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രേമചന്ദ്രന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…


സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണത്തിനുള്ള മറുപടി.

ഐ ജി എസ് ടി, അഥവാ അന്തര്‍ സംസ്ഥാന വില്‍പ്പനയില്‍ ഈടാക്കുന്ന നികുതി സംബന്ധിച്ച ചോദ്യമാണ് ഇന്ന് ലോകസഭയില്‍ ഞാന്‍ ഉന്നയിച്ചത്. എന്നാല്‍ ജി എസ് ടി കോമ്പന്‍സേഷന്‍ കേരളത്തിന് ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാന്‍ ഉന്നയിച്ചതു എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തുന്നത്.

ഞാന്‍ ഇന്ന് ലോകസഭയില്‍ ഉന്നയിച്ച ചോദ്യം വളരെ വ്യക്തമായിരുന്നു.
കേരളത്തിന് ഐ ജി എസ് ടി ഇനത്തില്‍ 5000 കോടി രൂപ വരെ പ്രതിവര്‍ഷം നഷ്ടമാകുന്നു എന്ന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശമായി കേരളത്തിലെ പ്രധാന മാധ്യമം 2023 ഫെബ്രുവരി 6 നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്കായി ഐ ജി എസ് ടി നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നു എന്ന് സര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. 2021 ല്‍ നടത്തിയ ജി എസ് ടി സംബന്ധിച്ച പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ്.

The major issue, however, is with the sharing of IGST which is to be shared between the Centre and the states through the clearing house mechanism to be facilitated by the GSTN.
ഇതോടൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച റവന്യു ഡെഫിസിറ്റ് ഗ്രാന്റ് പൂര്‍ണമായും നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു എന്ന് സി പി. എം എം എല്‍ എ മാരടക്കം നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. സമീപ ദിവസങ്ങളിലെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാന വാര്‍ത്തകള്‍ തന്നെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജി എസ് ടി വിഹിതം നല്‍കുന്നതില്‍ ഗുരുതരമായ വിവേചനം കേന്ദ്രം കാണിക്കുന്നുവെന്നും സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തുന്നു.

ഈ രണ്ടു കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാനത്തിനു അര്‍ഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് ഞാന്‍ ഇന്ന് സഭയില്‍ നടത്തിയത്. ഐ ജി എസ് ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട തുക ലഭ്യമാകുന്നില്ല എന്നത് വസ്തുതയാണ്. സംസ്ഥാനങ്ങളില്‍ നടക്കുന്ന നോണ്‍ ഐ ടി സി (Non Input tax credit) അടക്കമുള്ള അന്തര്‍ സംസ്ഥാന വില്‍പ്പനകളില്‍ കൃത്യമായി ഫയലിംഗ് നടന്നാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഐ ജി എസ് ടി പൂളില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ തുക ലഭിക്കുകയുള്ളു എന്നതാണ് വസ്തുത. ഇതുകൊണ്ട് തന്നെയാണ് ഐ ജി എസ് ടി പൂളില്‍ തുക അവശേഷിക്കുന്നതും അത് ‘ad hoc settlement’ ആയി സംസ്ഥാനങ്ങള്‍ക്ക് വീതം വച്ചു നല്‍കുന്നതും.

ഈ ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നും കേരളത്തിനടക്കം ലഭിക്കേണ്ട കോടി കണക്കിന് രൂപ നഷ്ടമാകുന്നു എന്നതാണ് വസ്തുത. ഇതിനുള്ള ഒരു പരിഹാരം അന്തര്‍ സംസ്ഥാന ചരക്ക് നീക്കങ്ങളുടെ E-WAY Bilഹ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. കഴിഞ്ഞ ആറു വര്‍ഷമായി ഫലപ്രദമായി ഈ ജോലി നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ല എന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഇതിലേക്കായി ആറുകോടി രൂപ മുടക്കി സ്ഥാപിച്ച ANPR ക്യാമറകള്‍ പ്രവര്‍ത്തനക്ഷമം അല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു.
ഈ പശ്ചാത്തലത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് കേന്ദ്ര ധനകാര്യ മന്ത്രി കേരളം 2017 മുതല്‍ അഞ്ചു വര്‍ഷമായി എ ജി സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി കോമ്പന്‍സേഷന്‍ ലഭിക്കുന്നതിനുള്ള കാലപരിധി ദീര്‍ഘിപ്പിക്കണമെന്ന വിഷയം ഇന്നത്തെ മൂല ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയില്‍ സ്പഷ്ടമായി വ്യക്തമാക്കിയതാണ്. അതിനുശേഷമുള്ള എന്റെ ഉപചോദ്യത്തിനാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി സഭയില്‍ മറുപടി പറഞ്ഞത്.

14 ശതമാനത്തില്‍ താഴെ നികുതി വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തില്‍ 14 ശതമാനം വരെ നികുതി വളര്‍ച്ച നേടാനാണ് ജി എസ് ടി കോമ്പന്‍സേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്.സംസ്ഥാനത്തെ ജി എസ് ടി വളര്‍ച്ച നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ 14 ശതമാനം വരെ നഷ്ടപരിഹാരം നല്‍കുന്ന ജി എസ് ടി കോമ്പന്‍സേഷന്‍ ഇപ്പോള്‍ അവശ്യപ്പെടുന്നതിലെ അപ്രായോഗികത കൂടി നമ്മള്‍ ചിന്തിക്കണം.

ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയ കേരളത്തിനു ഏറ്റവും അനുയോജ്യമായ ജി എസ് റ്റിയില്‍ നമുക്ക് 30 ശതമാനം വരെ വളര്‍ച്ച നേടാന്‍ സാധിക്കും എന്നതാണ് വസ്തുത. മുന്‍ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്കും ഇതേ അഭിപ്രായം നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളം ഇതില്‍ പൂര്‍ണമായും പരാജയപ്പെട്ടു.ഇതിനായി ഓഡിറ്റ്, എന്‍ഫോഴ്‌സ്മെന്റ്, ഇന്റലിജന്‍സ് അടക്കമുള്ളവ ശക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സംസ്ഥാന ധനമന്ത്രിയോട് വ്യക്തതക്കായി …..?
1.ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ?
2 ലഭ്യമായിട്ടില്ലെങ്കില്‍ കാരണമെന്ത് ?
3.അഞ്ചുവര്‍ഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണമെന്ത് ?
4.ഐ ജി എസ് ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിന് പ്രതിവര്‍ഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് എക്‌സ്‌പെന്റീച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ? ആ റിപ്പോര്‍ട്ട് നിയമസഭയില്‍ ഹാജരാക്കാത്തതിന് കാരണമെന്ത്?
ഈ ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര ധന മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ധനമന്ത്രി പ്രതികരിക്കേണ്ടത്.

അതിനുപകരം സിപിഎമ്മും ഗവണ്‍മെന്റും ഇന്നലെ വരെ കേന്ദ്രസര്‍ക്കാരിനെതിര ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പാര്‍ലമെന്റിലൂടെ കൊണ്ടുവന്ന ചോദ്യകര്‍ത്താവായ ഞാനാണോ തെറ്റുകാരന്‍ …..?
കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിനു അര്‍ഹമായ വിഹിതം നേടിയെടുക്കുന്നതില്‍ ശക്തമായ ഇടപെടല്‍ എം പി എന്ന നിലയില്‍ ഇനിയും തുടരും …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

‘രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു’; മുരളീധരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: കെ മുരളീധരനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. കെ മുരളീധരൻ ഇതുവരെ പാലക്കാട്  പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്ന്‌ മുല്ലപ്പള്ളി  പറഞ്ഞു.  പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.