EntertainmentKeralaNews

ബാല മോശം ഭര്‍ത്താവായിരിക്കാം, സംശയരോഗവുമുണ്ട്! പക്ഷേ മകളെ കാണിക്കാത്തത് മോശമാണ്,വിമര്‍ശനം

കൊച്ചി:ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞതിന് ശേഷം മകളുടെ പേരില്‍ വലിയ വിവാദങ്ങളാണ് നടന്‍ ബാല ഉണ്ടാക്കിയിരുന്നത്. നേരില്‍ കാണാനോ ഒന്ന് ഫോണില്‍ സംസാരിക്കാനോ പോലും അമൃത സമ്മതിക്കുന്നില്ലെന്ന തരത്തില്‍ ആരോപണമാണ് താരം ഉന്നയിച്ചിരിക്കുന്നത്. വീണ്ടും ഒരഭിമുഖത്തില്‍ സമാനമായ ആരോപണങ്ങളുമായി നടന്‍ എത്തിയിരിക്കുകയാണ്.

എന്നാല്‍ ഇത്തരം സംസാരങ്ങള്‍ ബാലയെ മാത്രമല്ല നടന്റെ മകളുടെ ഭാവിയെ പോലും ബാധിക്കുന്ന പ്രശ്‌നമായി മാറുമെന്ന് പറയുകയാണ് ആരാധകര്‍. ബാലയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് അഭിമുഖത്തിന് താഴെ വന്നിരിക്കുന്നത്.

നടന്‍ ബാലയ്ക്ക് എതിരെ അമൃത വ്യാജ പോക്‌സോ കേസ് കൊടുത്തിട്ടുണ്ടെങ്കില്‍, കോടതി വിധി ഉണ്ടായിട്ടും കുട്ടിയെ കാണിക്കാതെ ഇരിക്കുന്നുണ്ടെങ്കില്‍ അത് 916 ചെറ്റത്തരം ആണ്. ഇത്രമേല്‍ കുഞ്ഞിനെ സ്‌നേഹിക്കുന്ന അച്ഛന്റെ പേരില്‍ എന്തു വൈരാഗ്യത്തിന്റെ പേരില്‍ ആയാലും പോക്‌സോ കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ കര്‍മ്മ അമൃതയെയും അല്ലെങ്കില്‍ അങ്ങനൊരു കേസ് കൊടുക്കാന്‍ പ്രേരിച്ചവരെയും ചുമ്മാ വിടില്ല.

അമൃത കാണിക്കുന്നത് തെറ്റാണെന്നാണ് കൂടുതല്‍ പേരും ചൂണ്ടി കാണിക്കുന്നത്. അച്ഛനെ മകളില്‍ നിന്ന് അകത്തി നിര്‍ത്താന്‍ പാടില്ല. എത്രയും പെട്ടന്ന് ഈ മനുഷ്യന്റെ ആഗ്രഹം നടക്കണം. അതിനു വേണ്ടി എല്ലാവരും ഒന്നിക്കുക. ബാലയ്ക്ക് എത്രയും പെട്ടന്ന് മോളെ കാണാന്‍ സാധിക്കട്ടെ.

ആരെങ്കിലും ഈ അച്ഛന്റെ വേദന മനസ്സിലാക്കി കുഞ്ഞിനെ ഒന്നു കാണാന്‍ എങ്കിലും ഒരു സാഹചര്യം ഉണ്ടാക്കിയിരുന്നെങ്കില്‍. ജീവിതം വളരെ ചെറുതാണ്. ഒരു ഹൃദയത്തിന്റെ വേദന മനസ്സിലാക്കാതെ എന്തിനാ ഇങ്ങനെ മനുഷ്യര്‍ ക്രൂരന്മാരാകുന്നത്. ബാലയുടെ നല്ല മനസ് വേദനിപ്പിച്ചാല്‍ ആ മനസ് കരഞ്ഞാല്‍, അതിനുള്ള ശിക്ഷ എവിടെ പോയി ഒളിച്ചാലും കിട്ടും.

നിങ്ങള്‍ക്ക് വിവരം ഉള്ളതല്ലേ, ഇങ്ങനൊരു മനുഷ്യനെ വേദനിപ്പിക്കരുത് അമൃതേ. പാവം ബാല, സ്വന്തം മകളെ കാണാനുള്ള അവകാശം അയാള്‍ക്ക് ഉണ്ട്. അയാളുടെ മനസ്സിന്റെ വേദന ഒരു ശാപം ആയിട്ട് മാറും. ആ സുന്ദറിന്റെ കൂടെ കുഞ്ഞ് നില്‍ക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.

അതിന്റെ ഭാഗ്യം കൊണ്ടാണ് അവന്‍ നിങ്ങളെ ഇട്ടിട്ട് പോയത്. തിരിച്ചറിവ് വരുന്ന സമയത്തെങ്കിലും മകള്‍ അപ്പയെ കാണാന്‍ വരും. നാളെ ആ മോള്‍ അച്ഛന്റെ സ്‌നേഹം തടഞ്ഞവരോടൊക്കെ തിരിച്ചു ചോദിക്കും.

മുന്‍പ് അദ്ദേഹം മോശം ഭര്‍ത്താവ് ആയിരുന്നിരിക്കാം. എന്നാല്‍ അദ്ദേഹം ഒരു പിതാവാണ്. ഒരു പിതാവിന്റേതായ എല്ലാ അവകാശങ്ങളും ബാലയ്്ക്കുണ്ട്. ചിലപ്പോള്‍ അദ്ദേഹം ഒന്നും നോക്കാതെ വിളിച്ച് കൂവി സംസാരിക്കും. എന്നിരുന്നാലും സത്യമെന്താണെന്ന് അവരുടെ മകള്‍ തിരിച്ചറിയുക തന്നെ ചെയ്യും. അമ്മയോ അച്ഛനോ ആരാണ് ശരിയെന്നും സത്യം ആരുടെ കൂടെയാണെന്നും നാളെ മകള്‍ തിരിച്ചറിയും.

അതിനിടയില്‍ ആവശ്യമില്ലാത്ത സംസാരം ആ കുഞ്ഞിന്റെ ഭാവിയെ കൂടിയാണ് ബാധിക്കുന്നത്. പബ്ലിക്കിന് മുന്നില്‍ അതൊരു വാര്‍ത്തയായിരിക്കും. പക്ഷേ കുട്ടിയുടെ ജീവിതം വളരെ മോശമാക്കാന്‍ ഈയൊരു കാര്യം മതി. മിണ്ടാതെ ഇരിക്കുന്നതാണ് വളരെ മാന്യവും ആ കുട്ടിയോട് കാണിക്കുന്ന സ്‌നേഹവുമെന്നുമാണ് ഒരാള്‍ ബാലയോട് പറയുന്നത്.

ബാലയോട് ഇനിയൊരു വിവാഹം കഴിക്കേണ്ടെന്നും സിംഗിളായി ജീവിക്കുകയാണ് നല്ലതെന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ആ മകള്‍ വരും. എന്നാല്‍ മകള്‍ക്കും പിതാവിനോട് അത്ര വലിയ സ്‌നേഹമില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നത്. അന്ന് ബാല ആശുപത്രിയില്‍ സീരിയസ് ആയി കിടക്കുമ്പോള്‍ അമ്യത കുട്ടിയെയും കൊണ്ട് വന്നല്ലോ.

അന്ന് ബാല എന്ത് വേണമെന്ന് കുട്ടിയോട് ചേദിച്ചു. കുട്ടി ലാപ്‌ടോപ്പ് വേണമെന്ന് പറഞ്ഞു. അത്രയെ ഉള്ളു അതിന് അപ്പനോടുള്ള സ്‌നേഹം. കുട്ടിയ്ക്ക് സ്‌നേഹമില്ലെങ്കില്‍ പിന്നെ അമ്യത എന്ത് ചെയ്യാനാണ്. കുട്ടിയെ നിര്‍ബന്ധിച്ച് അച്ഛന്റെ അടുത്ത് വിടാന്‍ പറ്റുമോ.

പിന്നെ എലിസബത്ത് എവിടെ? പാവം ഡോക്ടര്‍, ഇയാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കും മനസിലായി. സത്യം പറഞ്ഞാല്‍ ബാലയ്ക്ക് സംശയ രോഗമാണെന്നും തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button