EntertainmentKeralaNews

കിളി കൂടുകൂട്ടുന്നതുപോലെ ഞാൻവെച്ച വീട്, ഇപ്പോഴത് നിലംപതിച്ചിരിക്കുന്നു; വേദനയോടെ ഭാ​ഗ്യലക്ഷ്മി

തിരുവനന്തപുരം:ലയാളികളുടെ പ്രിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാ​ഗ്യലക്ഷ്മി. അഭിനയത്തിലും സജീവമാണ് ഇപ്പോഴവർ. ആശിച്ച് നിർമിച്ച വീട് വിൽക്കേണ്ടിവന്നുവെന്നും അത് വാങ്ങിയവർ ആ വീട് പൊളിക്കുന്നത് കാണേണ്ടിവന്നുവെന്നും മനസുതുറന്നിരിക്കുകയാണവർ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താൻ തിരുവനന്തപുരത്ത് നിർമിച്ച സ്വരം എന്ന വീടിന്റെ രണ്ട് കാലഘട്ടത്തേക്കുറിച്ച് ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.

”കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നുപോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും. ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല.. പിന്നെ ഒട്ടും ആലോചിച്ചില്ല…. സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്.” ഇങ്ങനെയാണ് വീട് നിർമിച്ചതിനേക്കുറിച്ച് ഭാ​ഗ്യലക്ഷ്മി കുറിച്ചത്. ഇതിനൊപ്പം വീടിനേക്കുറിച്ചുള്ള ഓർമകൾ സ്വന്തം ശബ്ദത്തിൽ അവർ പങ്കുവെച്ചു.

1985 ൽ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോൾ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു താൻ കയറിച്ചെന്നതെന്നും അന്ന് മനസ്സിൽ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നും പറഞ്ഞുകൊണ്ടാണ് ഭാ​ഗ്യലക്ഷ്മി സ്വരത്തേക്കുറിച്ച് വീഡിയോയിൽ പറയുന്നത്.

‘‘അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി. സ്വരം എന്ന് പേരുമിട്ടു. ആ വീട്ടിൽ താമസിച്ചു തുടങ്ങിയപ്പോൾ എന്തോ ഈ വീട്ടിൽ ഞാൻ അധികകാലം താമസിക്കില്ല എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നുകൊണ്ടേയിരുന്നു. 2000ൽ ഞാൻ അവിടെ നിന്നു പടിയിറങ്ങി. പിന്നീട് 2020ൽ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോൾ എനിക്കെന്തോ ആ വീട്ടിൽ താമസിക്കാൻ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കൾക്കും തോന്നിയില്ല. അങ്ങനെ ഞങ്ങൾ ആ വീട് ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു.’’ ഭാ​ഗ്യലക്ഷ്മി പറയുന്നു

വീട് സ്വന്തമാക്കിയ ആൾ അത് പൊളിക്കുന്ന കാഴ്ച കണ്ടപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്. വീട് പൊളിക്കുന്ന ദൃശ്യങ്ങളാണ് വോയ്സ്ഓവറിനൊപ്പം ഭാ​ഗ്യലക്ഷ്മി ഉൾപ്പെടുത്തിയിരിക്കുന്നത്.

https://www.instagram.com/bhagyalakshmi_official/reel/C7vLG-Rpfmq/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button