28.1 C
Kottayam
Friday, September 20, 2024

ബാഡ്മിന്റണ്‍ താരങ്ങൾ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണം; നിരാശ പരസ്യമാക്കി പ്രകാശ് പദുക്കോൺ

Must read

പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളുടെ മോശം പ്രകടനങ്ങളില്‍ നിരാശ പരസ്യമാക്കി പ്രകാശ് പദുക്കോണ്‍.തിങ്കളാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍, മലേഷ്യന്‍ താരത്തോട് തോറ്റതിനു പിന്നാലെയായിരുന്നു പദുക്കോണിന്റെ പ്രതികരണം. ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ പോലുമില്ലാതെയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം മടങ്ങുന്നത്.

2008 ഒളിമ്പിക്‌സിനു ശേഷം ഇതാദ്യമായാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ ഒരു മെഡല്‍പോലുമില്ലാതെ മടങ്ങുന്നത്. 2012-ല്‍ സൈന നേവാള്‍ വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു. പിന്നാലെ പി.വി സിന്ധു 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയിരുന്നു. ഇത്തവണ പക്ഷേ സിന്ധുവിന് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.

”ബാഡ്മിന്റണില്‍ നിന്ന് ഒരു മെഡല്‍ പോലും നേടാനാകാത്തതില്‍ ഞാന്‍ നിരാശനാണ്. ഞങ്ങള്‍ മൂന്നു മെഡലുകള്‍ നേടാന്‍ മുന്നിലുണ്ടായിരുന്നു. ഒന്നെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഞാന്‍ സന്തോഷിച്ചേനേ. വ്യക്തിപരമായി ഞാന്‍ നിരാശനാണ്. ഇത്തവണ സര്‍ക്കാരും സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയും മറ്റ് കായിക സംഘടനകളുമെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു. അതിനാല്‍ തന്നെ അവര്‍ക്കെതിരേ ഒന്നും പറയാനില്ല. ഇതിനും മുകളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.” – അദ്ദേഹം വ്യക്തമാക്കി.

https://twitter.com/ShivAroor/status/1820516718890111340?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1820516718890111340%7Ctwgr%5E3809539b0245141ebebe0b0567bfc0eeda4d584b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fspecial-pages%2Folympic-games-paris-2024%2Fprakash-padukone-disappointed-as-shuttlers-fail-to-win-medal-in-paris-olympics-1.9790554

താരങ്ങള്‍ മത്സരങ്ങളില്‍ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരും ഫെഡറേഷനുമെല്ലാം അവര്‍ക്ക് സാധ്യമാവുന്നത് ചെയ്യുന്നുണ്ടെന്നും പ്രകാശ് പറഞ്ഞു. ഒളിമ്പിക്സിന് മുന്നോടിയായി അത്ലറ്റുകള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത കായിക മന്ത്രാലയത്തെയും മറ്റ് പങ്കാളികളെയും പ്രകാശ് പദുക്കോണ്‍ അഭിനന്ദിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week