24.7 C
Kottayam
Thursday, October 31, 2024
test1
test1

ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടി ഓട്ടോ മറിഞ്ഞു; മലപ്പുറത്ത് ഡ്രൈവർ മരിച്ചു

Must read

മലപ്പുറം: എടപ്പാളിൽ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ്(43)ആണ്  മരിച്ചത്. ഉച്ചയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരനുമായി പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടി പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു. പ്രജീഷിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

17-കാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോയി; യുവതി ഉൾപ്പെട്ട മൂന്നംഗസംഘം അറസ്റ്റിൽ, പീഡിപ്പിച്ചതിനും കേസ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22)...

വൈദ്യുതകണക്ഷന് പതിനായിരം രൂപ കൈക്കൂലി; കെ.എസ്.ഇ.ബി ഓവർസീയർ വിജിലൻസ് പിടിയിൽ

കോട്ടയം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. കെ.എസ്.ഇ.ബി. ഓവര്‍സീയറായ എം.കെ. രാജേന്ദ്രനെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്.കുറുവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വൈദ്യുതകണക്ഷനുമായി ബന്ധപ്പെട്ടാണ് ഓവര്‍സീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്....

വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി പിടിയിൽ

മലപ്പുറം : വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി കരിപ്പൂരിൽ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട വിമാനത്തിനാണ് ഇയാൾ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നത്. സംഭവത്തിൽ പാലക്കാട്...

നിഷാദിന്റെ വേർപാട് ഹൃദയം തകർക്കുന്നത് ; വേദന പങ്കുവെച്ച് നടൻ സൂര്യ

കൊച്ചി:നഗരത്തിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിറ്റർ നിഷാദ് യൂസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ സൂര്യ. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് സൂര്യ നിഷാദിന്റെ വേർപാടിലുള്ള വേദന പങ്കുവെച്ചത്. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന...

16കാരി ഗർഭിണിയായി; ഗര്‍ഭഛിദ്രം അനുവദിയ്ക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 16 വയസ്സുകാരിക്കു ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല. ഗർഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനല്‍കാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽ‍പര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.