KeralaNewsRECENT POSTSTop Stories
കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നല്ല നടപ്പ്,15 ദിവസം കാന്‍സര്‍ രോഗികളെ ശുശ്രൂഷിയ്ക്കണം
കൊച്ചി: മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരന് നല്ലനടപ്പ് നല്‍കിയതിന് പിന്നാലെ എറണാകുളത്തെ ഓട്ടോറിക്ഷാ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ജില്ലാ കളക്ടര്‍ എസ്.സുഹാസ്.യാത്രക്കാരോട് മോശമായി പെരുമാറിയ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറില്‍ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാന്‍സര്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കാനുമാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.മറ്റൊരു ഡ്രൈവര്‍ക്കെതിരെയും നടപടിയെടുത്തതായി കളക്ടര്‍ വ്യക്തമാക്കി.ഇരുവരും യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഓട്ടോറിക്ഷാ-ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം കണ്ടെത്താനായി മിന്നല്‍ യാത്രകള്‍ നടത്തുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News