FeaturedKeralaNews

മംഗലാപുരത്ത് മലയാളികളെ തടഞ്ഞുവെച്ചിരിയ്ക്കുന്നു,നിർബന്ധിത പരിശോധന

മംഗലാപുരം:ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിന്നെത്തിയവരെ മംഗലാപുരം ടൗൺഹാളിൽ തടഞ്ഞതായി പരാതി. ഇന്ന് മൂന്നരയ്ക്കുള്ള യശ്വന്ത്പൂർ – മംഗളൂർ ട്രെയിനിൽ കേരളത്തിൽ നിന്നും വന്ന യാത്രക്കാരെയാണ് കഴിഞ്ഞ അഞ്ചര മണിക്കൂറായി തടഞ്ഞിട്ടിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ശേഖരിച്ച യാത്രക്കാരുടെ സാമ്പിളിന്റെ ഫലം വന്ന ശേഷമേ ഇവരെ പുറത്ത് വിടു എന്ന് അധികൃതർ പറഞ്ഞതായി യാത്രക്കാർ പരാതിപ്പെടുന്നു. രോഗികൾ അടക്കമുള്ള മുപ്പതിലധികം യാത്രക്കാരെയാണ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ടൗൺഹാളിൽ എത്തിച്ച് തടഞ്ഞിട്ടിരിക്കുന്നത്.

കേരളത്തിൽ കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്നാടും കർണാടകയും പരിശോധന കർശനമാക്കിയിട്ടുണ്ട്. റോഡ്/റെയിൽ മാർഗ്ഗങ്ങളിൽ എത്തുന്ന യാത്രക്കാർ രണ്ട് ഡോസ് വാക്സീനോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ആണ് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button