തൃശ്ശൂര്‍: പ്രശസ്ത കവിയും വിമര്‍ശകനുമായ ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനനം. വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം ഇപ്പോള്‍ തൃശ്ശൂരില്‍ കുടുംബസമേതം താമസിക്കുകയായിരിന്നു.
കവിതകള്‍ -ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം1, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം2 എന്നിവയാണ്. ജെ.ജെ ചില കുറിപ്പുകള്‍ (നോവല്‍, സുന്ദര രാമസ്വാമി), ഒരു പുളിമരത്തിന്റെ കഥ (നോവല്‍, സുന്ദര രാമസ്വാമി), രണ്ടാം യാമങ്ങളുടെ കഥ (നോവല്‍, സെല്‍മ), നാളെ മറ്റൊരു നാള്‍ മാത്രം (നോവല്‍, ജി.നാഗരാജന്‍), പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകള്‍), ഭക്തികാവ്യം ( നായനാര്‍മാരുടെയും ആഴ്വാര്‍മാരുടെയും വിവര്‍ത്തനങ്ങള്‍) എന്നിവയാണ് വിവര്‍ത്തനങ്ങള്‍.