Home-bannerKeralaNews
ആറ്റിങ്ങലിൽ വാഹനാപകടം, രണ്ടു കാർ യാത്രക്കാർ മരിച്ചു
ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ്സും കാറുകളും ഇടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾ അപകട സ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം. ആറ്റിങ്ങൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തടി ലോറിയെ ഓവർടേക്ക് ചെയ്തു വരുമ്പോൾ എതിർദിശയിൽ വന്ന വാഗൻ ആർ കാറിൽ ഇടിക്കുകയും വാഗൻ ആർ കാറിന്റെ തൊട്ടു പിറകിലൂടെ വന്ന് സിഫ്റ്റ് കാർ ബ്രേക്ക് ലഭിയ്ക്കാതെ വാഗൻ ആർ കാറിന്റെ പുറകിലും ഇടിക്കുകയായിരുന്നു. ഒരാൾ തൽക്ഷണം മരിച്ചു വാഹനങ്ങൾ പൂർണമായും തകർന്നു ആറ്റിങ്ങൽ പോലീസും ഫയർഫോഴ്സും ഇടപെട്ട് രക്ഷാ പ്രവർത്തനങ്ങൾ നടത്തി ഗുരുതരാവസ്ഥയിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News