CrimeKeralaNews

വിവാഹ മോചനക്കേസില്‍ നോട്ടീസ് നല്‍കാനെത്തിയ വക്കീല്‍ ഗുമസ്തയ്ക്കുനേരെ പാലായിൽ കൈയേറ്റശ്രമം

കോട്ടയം: പാലായിൽ വക്കീൽ ഗുമസ്തയ്ക്കുനേരെ കൈയ്യേറ്റ ശ്രമം. പാലാ കുടുംബ കോടതിയിലെ ഒരു വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട നോട്ടീസ് നേരിട്ട് നൽകാനെത്തിയപ്പോഴാണ് ഗുമസ്തയായ റിൻസിക്ക് നേരെ ആക്രമണമുണ്ടായത്. പൂഞ്ഞാർ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയോടെ പെൺവീട്ടുകാർക്ക് നോട്ടീസ് നൽകാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കേസിൽ ഹാജരാകുന്നതിനായി യുവതിയുടെ വീട്ടുകാർക്ക് കോടതി നേരത്തെ നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായിരുന്നില്ല. ഇതേതുടർന്ന് നോട്ടീസ് നേരിട്ട് കൈമാറാനാണ് ഗുമസ്ത യുവതിയുടെ വീട്ടിലെത്തിയത്.

ഈ സമയത്ത് യുവതിയുടെ അച്ഛനും സഹോദരനും ചേർന്ന് ആക്രമിക്കുകയായിരുന്നു. വിവാഹമോചന കേസ് നൽകിയ യുവതിയുടെ ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്.

യുവതിയുടെ അച്ഛൻ ജെയിംസ് കല്ലുകൊണ്ട് ഗുമസ്തയെ അടിക്കാനും പിടിച്ചുവയ്ക്കാനും ശ്രമിച്ചു. സഹോദരനും ഇവരെ ആക്രമിക്കാൻ ശ്രമിച്ചു. കാറിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ ഈരാട്ടുപേട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button