KeralaNews

പരാതി അന്വേഷിക്കാന്‍ വന്ന പോലീസിനു മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: പോലീസിനു മുന്നില്‍ വച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസെടുത്തു. കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്‌സാനയുടെ പരാതിയില്‍ ഭര്‍ത്താവ് അഭിലാഷിന് (ഹബീബ്) എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.

ഭര്‍ത്താവിനെതിരെയിള്ള റുക്‌സാനയുടെ മര്‍ദന പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസിനു മുന്നില്‍ വച്ചായിരുന്നു കൊലപാതക ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലാണു യുവതിക്കു രക്ഷയായത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അമ്മയ്ക്ക് അസുഖമായതിനാലാണ് കഴിഞ്ഞ ദിവസം റുക്‌സാന മൊഗ്രാല്‍ പൂത്തൂരിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഇവിടെ എത്തിയ ഭര്‍ത്താവ് ഹബീബ് ദേഹോപദ്രവം ഏല്‍പിക്കാന്‍ തുടങ്ങി.

മര്‍ദനം സഹിക്കാനാവാതെ റുക്‌സാന പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ പോലീസ് വീട്ടിലെത്തി. യുവതിയെ വീട്ടില്‍ നിര്‍ത്തിയാല്‍ ഹബീബ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പോലീസ് റുക്‌സാനയെ സ്റ്റേഷനിലെത്തിക്കാന്‍ ജീപ്പിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനിടെ മതിലിനരികില്‍ പതുങ്ങി നിന്നിരുന്ന ഹബീബ് കൈവശം കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു. ഈ സമയത്ത് പോലീസ് ഹബീബിനെ തള്ളി മാറ്റിയതിനാല്‍ തീ കൊളുത്താന്‍ സാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button