CrimeKeralaNews

ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ ചെട്ടികുളങ്ങരയിൽ ഇന്നലെ രാത്രിയുണ്ടായ ഡിവൈഎഫ്ഐ- ആർ എസ് എസ് സംഘർഷത്തിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ  പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ തുഷാർ ,അഖിൽ, വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാതി ബൈക്ക് തടഞ്ഞു നിർത്തി ഗോകുലിനെ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഇവരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു.  അക്രമത്തിൽ ഗോകുലിൻ്റെ കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

സംഭവത്തിന് പിന്നാലെ ചെട്ടിക്കുളങ്ങര മേഖലയിൽ രാത്രി വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറി. ബിജെപി ഓഫീസിനും ആർ എസ് എസ്  പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണം ഉണ്ടായി.

ബി ജെ പിയുടെ ചെട്ടികുളങ്ങര പടിഞ്ഞാറൻ മേഖല ഓഫീസ് ഒരു സംഘം ഡിവൈഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.  സംഘ‍ര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പൊലീസ് വിന്യാസമാണ് നടത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker