തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ആളുകൾ ബി.ജെ.പിയിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കായികതാരം പി.ടി ഉഷ പാർട്ടി അംഗത്വമെടുക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയിൽ പി.ടി ഉഷ അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ട്. പൊതുസമ്മതരായവരെ പാര്‍ട്ടിയിലെത്തിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് നീക്കമെന്നും കൂടുതൽ പേർ പാർട്ടിയിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇ. ശ്രീധരന്‍റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News