24.4 C
Kottayam
Sunday, September 29, 2024

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി?സജയനേപ്പോലെ ജീവനൊടുക്കിയത് ഇരുപതിലേറെ പേര്‍; ഓണ്‍ലൈന്‍ റമ്മിക്ക് വീണ്ടും പൂട്ടിടാന്‍ സര്‍ക്കാര്‍

Must read

തിരുവനന്തപുരം: മാധ്യമലോകത്തെ ഞെട്ടിയ്ക്കുന്ന മരണമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാന്‍ എസ് സജയകുമാറിന്റേത്‌.37 വയസുള്ള സജയനെ കൊല്ലത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്നുണ്ടായ വിഷയമത്തില്‍ സജയന്‍ സ്വയം ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയിലായിരുന്നു സജയന്‍. ഇതേ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങളിലുമായിരുന്നു.സജയനെ സാമ്പത്തിക ാധ്യതകളിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളിയാണോ എന്ന് സംശയം ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കുവെക്കുന്നുണ്ട്. സജയനെ അനുസ്മരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ സഹപ്രവര്‍ത്തകരും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.

എത്രയോ തട്ടിപ്പുകാരെയും വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാന്‍ ക്യാമറ ചലിപ്പിച്ചവനായിട്ടും നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ… എന്നാണ് പി ജി സുരേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്. ഉറ്റവരുടെ ഉദകക്രിയയും ഏറ്റം അടുത്തവരുടെ ചരമക്കുറിപ്പും ഒരേ പോലെ കൈ വിറപ്പിക്കും എന്നു പറഞ്ഞു കൊണ്ടാണ് സുരേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ആ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനൊണ്:

ഉറ്റവരുടെ ഉദകക്രിയയും ഏറ്റം അടുത്തവരുടെ ചരമക്കുറിപ്പും ഒരേ പോലെ കൈ വിറപ്പിക്കും. ഒരുപകല്‍ ഒന്നുമെഴുതാതിരുന്നു. ഒരുപാടുപേരെഴുതിയത് വായിച്ചു. നിഷ്‌കളങ്കമായ ആ കണ്ണുകളില്‍ പലതവണ നോക്കി. ശബരിമല ലൈവില്‍ സാങ്കേതിക സഹായത്തിനെത്തിയതുമുതലുള്ള കാലമോര്‍ത്തു. കഴിവുതെളിയിച്ച് സ്ഥാപനത്തിന്റെ ഭാഗമായത്, ബ്യൂറോയുടെ ചുമതല നോക്കുമ്പോഴും ബ്യൂറോകളുടെ ചുമതല നോക്കുമ്പോഴും അവനേക്കുറിച്ച് കേട്ട നല്ലതുമാത്രമുള്ള വാക്കുകള്‍ ഓര്‍ത്തു.

അവനായി മത്സരിച്ചാവശ്യമുന്നയിച്ച റിപ്പോര്‍ട്ടര്‍മാരുടെ വാക്കുകളോര്‍ത്തു. പതിഞ്ഞ ശബ്ദത്തില്‍ പതിയിരുന്ന പൊട്ടിച്ചിരുന്ന അവന്റെ അഴത്തിലുള്ള നര്‍മ്മരസങ്ങളോര്‍ത്തു. അനുകരണവും പരിഹാസവും തെല്ലും നോവിക്കാതെ അടക്കം പറച്ചിലുകളിലൂടെ അവന്‍ പൊട്ടിച്ച അപൂര്‍വ്വ നിമിഷങ്ങളോര്‍ത്തു. എരിഞ്ഞടങ്ങുമ്പോള്‍ അവന്‍ ബാക്കി വയ്ക്കുന്നത് എനിക്കും നിങ്ങള്‍ക്കുമെല്ലാം പാഠമാകുന്ന, എല്ലാവരെയും തുറിച്ചുനോക്കുന്ന കുറേ ചോദ്യങ്ങളാണ്.

അതെ സജയകുമാര്‍ നന്മയുടെയും ആത്മാര്‍ത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും മാതൃക തന്നെയായിരുന്നു. വലിയ സ്വപ്നങ്ങള്‍ കണ്ടവന്‍. വിവാഹമടക്കം എല്ലാറ്റിലും തന്റെമാത്രം തീരുമാനത്തിലുറച്ചുനിന്നവന്‍. കെട്ടിപ്പൊക്കിയ സ്വപ്നങ്ങളിലേക്ക് കണ്ണും കയ്യും നീട്ടിയവന് കാലിടറുന്നത് അവന്‍ പോലും അദ്യം തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാന്‍. ആദ്യ പരീക്ഷണത്തില്‍ ആയിരങ്ങള്‍ കൈകളിലെത്തി. ഹരമായി. വിരലുകളോടിച്ച് സ്‌ക്രീനില്‍ പരതി മത്സരിച്ചു. ആയിരങ്ങള്‍ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്. പകലും രാത്രിയുമറിയാതെ തുടര്‍ന്ന ദിനങ്ങള്‍ ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍… കയ്യില്‍ മൊബൈലില്ലെങ്ങിലും ഇരു പെരുവിരലുകളും ചലിപ്പിച്ചുകൊണ്ടിരുന്ന ഒരുതരം വീറ്… അത് വിഹ്വലതയിലേക്കോ വിഷാദത്തിലേക്കാ വീണതവനും അറിഞ്ഞിരിക്കില്ല ആദ്യം.

ഇരുട്ടുമുറികളില്‍ സ്‌ക്രീന്‍ വെളിച്ചത്തിലേക്ക് മാത്രം കണ്ണും മനസ്സും തുറിപ്പിച്ചതോടെ നഷ്ടങ്ങളുടെ കണക്കവനെ മെല്ലെ പിടിച്ചു താഴ്ത്തിത്തുടങ്ങി. നേടിയതും ചേര്‍ത്തുനിര്‍ത്തിയതുമെല്ലാം ഊര്‍ന്നൊലിച്ചുതുടങ്ങി. തിരിച്ചറിഞ്ഞവര്‍ തിരുത്താന്‍ പടിച്ചപണി പതിനെട്ടും നോക്കി. പറഞ്ഞും പിടിച്ചു നിര്‍ത്തിയും പല നഷ്ടങ്ങളും തിരുത്തിയും നികത്തിയും പരമാവധി മുറുക്കിപ്പിടിച്ചു. അസാധാരണമായ അന്തര്‍മുഖത്വം, അതിലേറെ നിശബ്ദതയോടെ അവന്‍ കുതറിമാറിക്കൊണ്ടിരുന്നു. അതിനോടകം അവന്‍ നേടിയതും സൃഷ്ടിച്ചതും അവനായി കിട്ടിയതുമെല്ലാം ഏറെക്കുറെ നഷ്ടമായിരുന്നു. പക്ഷേ… കരകയറാനാവാത്ത ഒരു കയമായിരുന്നില്ല. തിരിച്ചുവരാനാകാത്തവനുമായിരുന്നില്ല സജയന്‍. ഏവരെയും അമ്പരപ്പിച്ച് ഒറ്റപ്പോക്ക്.

അതെ. അത്യന്തം അച്ചടക്കവും അസാമാന്യ പ്രതിഭയും അതിലേറെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ഒരുവനാണ് സ്വയം കീഴടങ്ങിയത്. എത്രയോ തട്ടിപ്പുകാരെയും വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാന്‍ ക്യാമറ ചലിപ്പിച്ചവന്‍. നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ…

മാധ്യമപ്രവര്‍ത്തകന്റെ മരണത്തോടെ സംസ്ഥാനത്തു പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി വീണ്ടും നിരോധിക്കാന്‍ പഴുതടച്ച നിയമഭേദഗതിക്കു സര്‍ക്കാര്‍ ശ്രമം ആംരഭിച്ചു. ഓണ്‍ലൈന്‍ റമ്മി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികള്‍ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷന്‍ 3ല്‍ ഭേദഗതി വരുത്താനാണു നീക്കം.

2021 ഫെബ്രുവരിയിലാണു സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി ആദ്യം നിരോധിച്ചത്. സെപ്റ്റംബറില്‍ ഹൈക്കോടതി അതു റദ്ദാക്കി. വൈദഗ്ധ്യം ആവശ്യമായ കളി (ഗെയിം ഓഫ് സ്‌കില്‍) ആണ് റമ്മി; കളിക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് എന്നീ കാരണങ്ങളാല്‍ നിരോധനം നിയമവിരുദ്ധവും വിവേചനവുമാണെന്നാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

കേരള ഗെയിമിങ് നിയമം 14-ാം വകുപ്പനുസരിച്ച് ‘ഗെയിം ഓഫ് സ്‌കില്‍’ ആയാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാകില്ല. 14 (എ)യില്‍ നിയന്ത്രണം ബാധകമല്ലാത്ത കളികളെക്കുറിച്ചു പറയുന്നതില്‍ റമ്മിയും ഉള്‍പ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. പണം വച്ചുള്ള കളി ആയതിനാല്‍ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാന്‍സ്) പരിധിയില്‍ വരുമെന്നാണു ഭേദഗതി കൊണ്ടുവരിക. ഒരു വര്‍ഷം തടവ്, 10,000 രൂപ പിഴ അല്ലെങ്കില്‍ രണ്ടും കൂടി എന്ന ശിക്ഷയും വ്യവസ്ഥ ചെയ്യും. ഗെയിമിങ് നിയമം സംസ്ഥാന പട്ടികയില്‍ പെടുന്നതാണ്.

ജീവന്‍ കളഞ്ഞത് ഇരുപതിലേറെ പേര്‍

പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി ലോക്ഡൗണ്‍ കാലത്താണു കേരളത്തില്‍ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകള്‍ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്.

റമ്മി ഗെയിം ഓഫ് സ്‌കില്‍ ആണെന്നും ഗെയിം ഓഫ് ചാന്‍സ് അല്ലെന്നും സുപ്രീം കോടതിയും വിധിച്ചിരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാന സര്‍ക്കാരുകളും പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും നിരോധനം ഹൈക്കോടതികള്‍ റദ്ദാക്കി. എന്നാല്‍ ആത്മഹത്യകള്‍ പെരുകിയതോടെ വീണ്ടും നിരോധനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‌നാട്. ഇതിനായി നിയോഗിച്ച സമിതി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week