EntertainmentKeralaNews

‘രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും പറയാൻ ആർക്കും ധൈര്യമില്ല’; കൂളിങ് ​ഗ്ലാസ് വിവാദത്തിൽ പ്രതികരിച്ച് ആര്യ

കൊച്ചി:അടുത്തിടെ മലയാളികൾ കേട്ടതും അവരെ ഏറെ സങ്കടെപ്പെടുത്തിയതുമായ വാർത്തയായിരുന്നു നടിയും അവതാരികയുമായ സുബി സുരേഷിന്റെ മരണം. അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം പോലും പുറം ലോകത്തിന് അറിയില്ലായിരുന്നു.

കിഡ്നി, ഹൃദയം എന്നിവയ്ക്ക് രോ​ഗം ബാധിച്ചാണ് സുബി സുരേഷ് മരിച്ചത്. വളരെ നാളുകളായി സിനിമയിലും മിനി സ്ക്രീനിലും സുബി സജീവമാണെന്നത് കൊണ്ട് തന്നെ നടിയുടെ മരണം സഹപ്രവർത്തകർക്ക് പോലും വലിയ ഞെട്ടലുണ്ടാക്കി.

സുബിയെ അവസാനമായി കാണാൻ സിനിമാ മേഖല ഒന്നാകെ ഒഴുകി എത്തിയിരുന്നു. അക്കൂട്ടത്തിൽ രഞ്ജിനി ഹരി​​ദാസ് സുബിയുടെ മൃത​​​ദേഹം കാണാനെത്തിയത് വലിയ ചർച്ചയായിരുന്നു.

മരിച്ച വീട്ടിലേക്ക് വന്നപ്പോൾ രഞ്ജിനി ഹരിദാസ് കൂളിങ് ​ഗ്ലാസ് ധരിച്ചുവെന്നും മരണ വീട്ടിലും അത് ധരിച്ചാണ് നിന്നത് എന്നുമാണ് ആ സമയത്ത് രഞ്ജിനി ഹരിദാസിനെ സോഷ്യൽമീഡിയ ക്രൂശിക്കാൻ കാരണമായത്. രഞ്ജിനി ഹരിദാസ് ലിപ്സ്റ്റിക്ക് ഇട്ടിരുന്നുവെന്നും ചിലർ‌ കുറ്റപ്പെടുത്തി.

കൂളിങ് ഗ്ലാസ് വെച്ച് വന്നത് മര്യാദ കേടാണെന്നും ചിലർ രഞ്ജിനിയെ കുറ്റപ്പെടുത്തി പറഞ്ഞിരുന്നു. ‘നിനക്കും ഇതുപോലെ ഒരു ദിവസം വരും… അന്നും കൂളിങ് ഗ്ലാസ് വെച്ച് കിടക്കണം’ എന്നൊക്കെയുള്ള തരത്തിലും കമന്റുകള്‍ വന്നിരുന്നു. ‘സെലിബ്രിറ്റികളാണെങ്കിലും ഇവരും മനുഷ്യരാണ്. കണ്ടില്ല എന്ന് നടിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.’

‘സുബി സുരേഷും രഞ്ജിനി ഹരിദാസും അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്. ഒരു പക്ഷെ സുബിയുടെ ചേതനയറ്റ ശരീരം അവസാനമായി കാണുമ്പോള്‍ കരഞ്ഞുപോകുമെന്ന് കരുതി തന്റെ കണ്ണുനീര്‍ പബ്ലിക്കിന് കാണിക്കേണ്ടെന്ന് കരുതി കൂളിങ് ഗ്ലാസ് വെച്ചതാവാം.’

‘അല്ലെങ്കില്‍ രഞ്ജിനിയ്ക്ക് മറ്റെന്തെങ്കിലും അസുഖം കണ്ണിന് ഉണ്ടാവാം അതിന്റെ സംരക്ഷണാര്‍ത്ഥം വെച്ചതാവാം. ഇവളൊക്കെ ജനിക്കുമ്പോള്‍ തന്നെ കൂളിങ് ഗ്ലാസും വച്ചാണോ വന്നത് എന്ന് ചോദിക്കുന്നവരോട് അസൂയയ്ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നേ പറയാനുള്ളൂവെന്നാണ്’ നെ​ഗറ്റീവ് കമന്റുകൾക്ക് മറുപടിയെന്നോണം ഒരാൾ കുറിച്ചത്.

ഇപ്പോഴിത രഞ്ജിനി ഹരിദാസിന് നിരവധി കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്ന വിഷയത്തിൽ ബഡായി ബം​ഗ്ലാവിലൂടെ താരമായി മാറിയ ആര്യ പ്രതികരിച്ചിരിക്കുകയാണ്.

‘സോഷ്യൽമീഡിയയിൽ കമന്റിടുന്നവർ രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാൻ ധൈര്യമില്ലാത്തവരാണെന്നാണ് ആര്യ പറയുന്നത്. ഒരു പബ്ലിക്ക് ഫി​ഗറിനെ പബ്ലിക്കലി ക്രിട്ടിസൈസ് ചെയ്യാൻ ആളുകൾക്ക് എളുപ്പമാണ്. സോഷ്യൽമീഡിയ ഉള്ളതുകൊണ്ടാണത്.’

‘സോഷ്യൽമീഡിയയെ പോസറ്റീവായും നെ​ഗറ്റീവായും ഉപയോ​ഗിക്കാൻ സാധിക്കും. രഞ്ജിനി ചേച്ചിയുടെ വിഷയത്തിൽ തന്നെ ചേച്ചിയുടെ രണ്ട് ക്ലിപ്പുകൾ കിട്ടിയപ്പോൾ തന്നെ ആളുകൾ നെ​ഗറ്റീവ് കമന്റ് എഴുതി വിടുകയാണ്.’

‘കാരണം സോഷ്യൽമീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകൾക്ക് കിട്ടി കഴിഞ്ഞു. സോഷ്യൽമീഡയയിലുള്ള ഫ്രീഡത്തിനെ ആളുകൾ ആവശ്യമില്ലാത്ത രീതിയിൽ കൂടുതലും ഉപയോ​ഗിക്കുന്നു. അതാണ് കമന്റ്സിൽ കാണുന്നത്.’

‘അതേസമയം കൂളിങ് ​ഗ്ലാസ് ധരിച്ച് മരിച്ച വീട്ടിൽ പോയതിന്റെ പേരിൽ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടിൽ പോയി ചീത്ത വിളിക്കില്ലല്ലോ. നിങ്ങൾക്ക് നാണമില്ലേ സ്ത്രീയെ കൂളിങ് ​ഗ്ലാസും വെച്ച് മരണ വീട്ടിൽ നിൽക്കാനെന്ന് ആരെങ്കിലും ചേച്ചിയെ നേരിട്ട് കാണുമ്പോൾ ചോദിക്കുമോ…. ഇല്ല.’

‘പക്ഷെ സോഷ്യൽമീഡിയയിൽ ചെയ്യും. കാരണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലല്ലോ. എന്ത് തോന്നിവാസവും ആകാമല്ലോ’ ആര്യ പറഞ്ഞു. നെ​ഗറ്റീവ് കമന്റുകൾ ബി​ഗ് ബോസിന് ശേഷം നിരവധി കിട്ടിയിട്ടുള്ളയാളാണ് ആര്യ.

ആര്യ വെമ്പാലയെന്ന പേര് വരെ ആര്യയ്ക്ക് ബി​ഗ് ബോസിൽ നിന്നും ഇറങ്ങുമ്പോൾ‌ കിട്ടിയിരുന്നു. എത്രയൊക്കെ നെ​ഗറ്റീവ് വന്നാലും പറയാനുള്ളത് കൃത്യമായി പറയാൻ ആര്യയ്ക്ക് മടിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button