NationalNewsRECENT POSTS
ബീഫ് കഴിക്കുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവ് അറസ്റ്റില്‍
കോയമ്പത്തൂര്‍: ബീഫ് കഴിക്കുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബീഫ് കഴിക്കുമെന്നും സാധിക്കുമെങ്കില്‍ തന്നെ ആക്രമിക്കൂവെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവിനെ വെല്ലുവിളിക്കുകയായിരിന്നു.
സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകനായ നിര്‍മ്മല്‍ കുമാറിനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ജൂലൈ 12 നായിരുന്നു പോസ്റ്റിട്ടത്. ഹിന്ദു മക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജുന്‍ സംപതിനോട് ബീഫ് കഴിക്കുമെന്നും തന്നെ സാധിക്കുമെങ്കില്‍ മര്‍ദ്ദിക്കൂവെന്നും വെല്ലുവിളിക്കുകയായിരിന്നു. ബീഫ് സൂപ്പ് കഴിച്ചതിന് നാഗപട്ടണത്ത് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റിട്ടത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News