FeaturedHome-bannerKeralaNews
കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു
കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്കി കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു.
2001 ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ് നല്കി ആദരിച്ചു.സിനിമാതാരങ്ങളുൾപ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. 2013 ലാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി കെ രാധാ കൃഷ്ണൻ സംവിധാനം ചെയ്ത മുഖം മൂടികൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News