കരസേനാ റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 2 മുതല്‍ കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍
തിരുവനന്തപുരം: ഡിസംബര്‍ 02 മുതല്‍ 11 വരെ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ടിങ് ഓഫീസ് കരസേന റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു.
കോട്ടയം ജില്ലാ ഭരണകൂടം ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്. കോട്ടയം റെയില്‍വെ സ്റ്റേഷന്‍, നാഗമ്പടം, ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡുകള്‍ എന്നീവിടങ്ങളില്‍ നിന്നു ഡിസംബര്‍ 2 മുതല്‍ 11 വരെ രാവിലെ 4 മണി മുതല്‍ 6.30 വരെ റാലി നടക്കുന്ന സ്ഥലത്തേക്ക് സ്വകാര്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ഭാഗത്ത് നിന്നും സ്വകാര്യ വാഹനങ്ങളില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ അമലാഗിരി ബി.കെ.കോളേജ് ഗ്രൗണ്ടിലും, ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ അതിരമ്പുഴ സെന്റ് ഫൊറാനെ ചര്‍ച്ച് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പൊതു ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെ റാലി സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. റാലിയില്‍ പങ്കെടുക്കാനായി 35,219 ഉദ്യോഗാര്‍ത്ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.