EntertainmentKeralaNews

“എന്റെ വീട്ടുകാരുടെ പിന്തുണ ആവോളം ഉണ്ട്” ; ഫോട്ടോഷൂട്ടിനെതിരെ മോശം കമ്മെന്റ് ഇട്ടവർക്ക് മറുപടിയുമായി അർച്ചന അനിൽ ; വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഫോട്ടോഷൂട്ടിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് മറുപടിയുമായി മോഡൽ ആയ അർച്ചന അനിൽ.തന്റെ അക്കൗണ്ടിൽ കയറി മോശം കമ്മെന്റ് ഇട്ടവർക്കും വീട്ടുകാരെ ചീത്ത വിളിച്ചവർക്കും മറുപടി നൽകുകയാണ് അർച്ചന.

ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നാണ് മറുപടി നൽകിയത്. അർച്ചന പറഞ്ഞത് ഇങ്ങനെ,ഇന്ന് ഞാൻ ആദ്യമായാണ് ലൈവിൽ വരുന്നത്.ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്.

ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്. ഉടനെ ഉണ്ടാകും. ഫോട്ടോഷൂട്ടുകൾ കണ്ട് പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാൻ നിൽക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാൽ ഭയമില്ല.ആ ചിത്രങ്ങൾ അത്ര വൾഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.ഫേക്ക് ഐഡിയിൽ നിന്നും എന്റെ ഫോട്ടോകൾ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാൻ വരുന്നത് എന്നും അർച്ചന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button